കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025, വെള്ളി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. മാർച്ചിനെ പ്രതിരോധിക്കാൻ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുരയും ലാത്തി ചാർജ് നടത്തുകയും ചെയ്തു. പ്രകോപിതരായ വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷത്തിനിടെ കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ളവർക്ക് പരിക്കേറ്റു.


സംസ്ഥാന സർക്കാരിൻ്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെ എസ് യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. കേരളത്തിലെ തകരുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കെ എസ് യുവിന്റെ മാർച്ച്.
Statewide KSU education bandh tomorrow